കോഴിക്കോട് :
നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ കാറിന് തീപിടിച്ചു.
പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു. ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ വ്യാപാരി പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള റെയ്ഞ്ചര്‍ ഓവര്‍ വെലാര്‍ കാറാണ് കത്തിനശിച്ചത്. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു പ്രജീഷ്.
ഒന്നര മാസം മുമ്പാണ് ഇദ്ദേഹം ഈ കാര്‍ വാങ്ങിയത്. കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സമീപത്തുള്ള കാറുകൾ മാറ്റിയത് തീ പടരാതെ സഹായിച്ചു. തീപിടുത്തത്തിൻെറ കാരണം വ്യക്തമല്ല.
കാര്‍ ടര്‍ഫില്‍ നിര്‍ത്തി ആളുകള്‍ ഇറങ്ങിയ ഉടനായിരുന്നു തീപിടുത്തം. കാറില്‍ നിന്ന് പുക ഉയരുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിച്ച ഉടന്‍ നാട്ടുകാരും സമീപത്തെ സിറാജ് ദിനപത്രം ഓഫീസിലെ ജീവനക്കാരും എത്തി തീ അണക്കാന്‍ ശ്രമിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പിന്നീട് ഫയര്‍ഫോഴസും പോലീസും എത്തിയാണ് തീ അണച്ചത്.