NADAMMELPOYIL NEWS
MARCH 10/22
കോഴിക്കോട്> ബാലുശേരി കരുമലയിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല ചൂരക്കണ്ടി പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (19), താമരശേരി അണ്ടോണ പുല്ലോറ കുന്നുമ്മൽ ഗിരിഷിന്റെ മകൾ ശ്രീലഷ്മി (15) എന്നിവരെയാണ് അഭിനവിന്റെ വീടിനടത്തുള്ള ചൂരക്കണ്ടി മലയിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലഷ്‌മിയെ ബുധനാഴ്‌ച ഉച്ചയോടെ കാണാതായതായി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയോടെ മരക്കൊമ്പിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലഷ്മി താമരശ്ശേരി ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിനവ് ചപ്പാത്തി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.