NADAMMELPOYIL NEWS
MARCH 06/22
മലപ്പുറം: മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ടൗണ്‍ഹാളില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെ കുഴഞ്ഞുവീണു. അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയിലായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി വന്‍ജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ ഒരുനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാര്‍ട്ടി വളന്റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും.