വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍ പകര്‍ത്താം
ചെറിയ ചില പ്രഭാതചര്യകള്‍ ശീലിക്കുകയും ആവശ്യമില്ലാത്ത ശീലങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ജോലിയിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാം.

വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍ പകര്‍ത്താം

ഒരു ദിവസം ആരംഭിക്കുന്ന നിമിഷം മുതല്‍ രാവിലെയുള്ള നിങ്ങളുടെ ശീലങ്ങള്‍ ആണ് നിങ്ങളുടെ അന്നേ ദിവസത്തെ എങ്ങനെ ഊര്‍ജസ്വലരാക്കുന്നു എന്നു നിര്‍ണയിക്കുന്നത്. രാവിലെ മുതല്‍ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുകയാണെങ്കില്‍, ദിവസത്തിന്റെയോ ആഴ്ചയുടെയോ അവസാനത്തില്‍ ഉല്‍പാദനക്ഷമത കൂടുന്നത് കാണാമെന്നും വിദഗ്ധര്‍ പറയുന്നു. ഇതാ, ചില പ്രഭാത ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും കരിയറിലും ഏറെ നല്ല മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചേക്കാം.

  1. നേരത്തെ ദിവസം തുടങ്ങാം

ജോലിയില്‍ ‘ഓണ്‍ ടൈം’ ആകുക എന്നത് വളരെ പ്രധാനമാണ്. റിമോട്ട് വര്‍ക്കിംഗ് ആണെങ്കില്‍ നേരത്തെ തന്നെ ഒരു ദിവസത്തിലെ ജോലികള്‍ പ്ലാന്‍ ചെയ്ത് ഷെഡ്യൂള്‍ ചെയ്ത് വര്‍ക്ക് തുടങ്ങുക. ചെക്ക് ലിസ്റ്റ് ഉണ്ടാക്കുക, അരു ആഴ്ചയിലെ ചെക്ക് ലിസ്റ്റ് പരിശോധിച്ച് മുന്നോട്ട് പോകുകയും ചെയ്യണം.

  1. ബ്രേക്ക് ഫാസ്റ്റ് കഴിക്കണം, നല്ലരീതിയില്‍

രാവിലത്തെ ശീലങ്ങളില്‍ ഒരു ആരോഗ്യപൂര്‍ണണായ പ്രഭാതഭക്ഷണം ഏറെ പ്രാധാന്യം വഹിക്കുന്നു. രാത്രിയില്‍ നിന്നും രാവിലെ വരെയുള്ള നിങ്ങളുടെ ഫാസ്റ്റിംഗ് അവസാനിപ്പിക്കുന്നത് പോഷകാഹാരത്തില്‍ ആവേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിന് മാത്രമല്ല, ഉന്മേഷത്തിനും ജോലിയിലേക്കുള്ള ഊര്‍ജത്തിനും മാനസികമായി തയ്യാറെടുക്കാനും ഇത് സഹായിക്കും.

  1. ടീമിനോട് സംവദിക്കുക

പല തരം ആളുകളായിരിക്കാം ഒരു ടീമില്‍ ഉണ്ടായിരിക്കുക. നിങ്ങള്‍ ഒരു നേതൃനിരയിലെ ആളായിരിക്കാം. എന്നാല്‍ നിങ്ങള്‍ ഒരു മോര്‍ണിംഗ് പേഴ്‌സണ്‍ (രാവിലെ നല്ല ഊര്‍ജം/ മൂഡ് ഉള്ളയാള്‍) അല്ലായിരിക്കാം. എന്നിരുന്നാലും ടീമിനെ ഉത്തേജിപ്പിക്കുക പ്രധാനമാണ്. അതിനാല്‍ ആദ്യം രാവിലെ തന്നെ നിങ്ങള്‍ സ്വയം ഊര്‍ജം നേടുകയും ടീമിനോട് മികച്ച രീതിയില്‍ സംവദിക്കുകയും ചെയ്യണം. ഒരു പക്ഷെ ഒരു ചിരി, സുഖാന്വേഷണം, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ അന്വേഷിക്കല്‍ എന്നിവയൊക്കെ ടീം അംഗങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *