NADAMMELPOYIL NEWS
FEBRUARY 18/22

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കനോലി കനാൽ, ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.
ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.
NADAMMELPOYIL NEWS
മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാൽ തീരങ്ങളുടെ സൗന്ദര്യവത്കരണവും നടത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോഴിക്കോടിനെ കനാൽ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തിൽ കനോലി കനാൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഹവിൽദാർ തസ്തിക

പൊലീസ് വകുപ്പിലെ മുന്ന് ആർമെറർ പൊലീസ് കോൺസ്റ്റബിൾ തസ്തികകൾ ആർമെറർ ഹവിൽദാർ തസ്തികകളാക്കി അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. ഇവരെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിയമിക്കുന്നതിനും അനുമതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *