കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌ കേരള യുടെ നേതൃത്വത്തിൽ റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പുൽവാമ രക്ത സാക്ഷി ദിനം ആചരിച്ചു. പുൽവാമയിൽ വെച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയായി രാജ്യത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിച്ച 40 ജവാൻമാരുടെ സ്മരണാർത്ഥം 40 മെഴുകുതിരികൾ കത്തിച്ച് ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, അവരുടെ ഓർമ്മകൾ എന്നും നിലനിർത്താൻ റഹ്മാനിയ സ്കൂൾ ഹയർ സെക്കണ്ടറി അങ്കണത്തിൽ 40 വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുകയും ചെയ്തു.

ക്ഷണിക്കപ്പെട്ട കാലിക്കറ്റ്‌ ഡിഫൻസ്‌ ട്രസ്റ്റ്‌ & കെയറിലെയും മലപ്പുറം സൈനിക കൂട്ടായ്മയുടെയും പതിനഞ്ചോളം വരുന്ന ജവാൻമാരെ ചടങ്ങിൽ മോമൊന്റോ നൽകി ആദരിച്ചു.ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് മെമ്പർ അജ്മില പർവീൻ സ്വാഗതം പറഞ്ഞു. കാലിക്കറ്റ്‌ ഡിഫൻസ്‌ കെയറിലെ ശ്രീ: പ്രമോദ് ചീക്കിലോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോട്ടപ്പറമ്പ് ഹോസ്പിറ്റലിലെ ശ്രീ:ഡോ:അഫ്സൽ രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി.

ചടങ്ങിൽ റഹ്മാനിയ സ്കൂൾ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബഷീർ, മലപ്പുറം സൈനിക കൂട്ടായ്മയുടെ മുഖ്യ രക്ഷാധിക്കാരി ശ്രീ: സി.ബി.കുട്ടി പൊന്നാട് , ചിറക് ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി നുഫൈൽ കെ സി , ആയിഷ, ജസീല, ലിജിയ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *