NADAMMELPOYIL NEWS
FEBRUARY 10/22

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1991 മുതൽ സംഘടനയുടെ പ്രസിഡണ്ടാണ്.

ഖബറടക്കം നാളെ വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും.

ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
NADAMMELPOYIL NEWS
നസിറുദ്ദീനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *