NADAMMELPOYIL NEWS
JANUARY 31/22

ചെമ്മാട് :പ്രശസ്ത ഗായകൻ ഇബ്രാഹിം മലയിലിന് ഇശൽ മാല കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആദരവ്. തനത് മാപ്പിളപ്പാട്ടിൻ്റെ പ്രചാരണത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ആദരവ്.മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങളുടെ പ്രചാരണത്തിന് വലിയ സംഭാവനയാണ് ഇബ്രാഹിം മലയിൽ നൽകിയത്.പരേതനായ മുൻ പാർലമെൻ്റ് എം.പി. കൊരമ്പയിൽ അഹമ്മദ് ഹാജി അടക്കം പ്രമുഖരുടെ നീണ്ട നിര തന്നെ ഇത് അംഗീകരിക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു.ചെമ്മാടിനടുത്ത വി.കെ.പുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കാവുങ്കൽ ഉപഹാര സമർപ്പണം നടത്തി.ഇശൽ മാല പ്രതിനിധികളായ മുഹമ്മദ് അപ്പമണ്ണിൽ, ഷൗക്കത്തലി മാസ്റ്റർ,കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *