NADAMMELPOYIL NEWS
JANUARY 30/22
കോഴിക്കോട് : പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം സൈബര്‍ പോരാളി അഡ്വ. ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തു . കോഴിക്കോട് സ്വദേശിനിയായ 34 കാരിയാണ് ജഹാംഗീറിനെതിരെ പരാതി നല്‍കിയത് .
12 വര്‍ഷം മുമ്പ് പാരലൽ കോളജില്‍ പഠിക്കുന്ന സമയത്ത് അധ്യാപകനായെത്തിയ ജഹാംഗീറുമായി പ്രണമുണ്ടായിരുന്നു. എന്നാൽ ജഹാംഗീർ വിവാഹത്തിന് സമ്മതിച്ചില്ല . വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യൽ മീഡിയ വഴി ബന്ധം തുടര്‍ന്നു.
വിവാഹമോചിതനാണെന്നും വീണ്ടും പ്രണയമാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന തന്നോട് വിവാഹമോചനം നടത്താമെന്ന് പറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്തു. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. രണ്ടാമത്തെ തവണയും അദ്ദേഹം വിവാഹത്തിന് തയ്യാറായില്ല . ഇദ്ദേഹത്തിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു.
പല പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തന്റെ മോശപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ചു. സി.പി.എമ്മിന്റെ സന്തത സഹചാരിയായ ഇയാളിൽ നിന്ന് മറ്റൊരാൾക്കും ഈയവസ്ഥ വരരുതെന്നും യുവതി പറഞ്ഞു.
എലത്തൂര്‍ പോലീസ് സ്ത്രീയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി. മജിസ്‌ട്രേറ്റിന് മുമ്പാകെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത് .