NADAMMELPOYIL NEWS
JANUARY 26/22
ഓമശ്ശേരി; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ ടീച്ചർ പതാക ഉയർത്തി. നാലാം ക്ലാസിലെ ഖൈറുൽ ബശറിൻ്റെ പ്രതിജ്ഞയോട് കൂടി ആരംഭിച്ച ഓൺലൈൻ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പി .പ്രഭ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട് ഐ.പി.നവാസ്, മുൻ പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ്, എം.പി.ടി.എ.ചെയർപേഴ്സൺ ഹസീന, അധ്യാപകരായ റംല, സക്കീർ ഹുസൈൻ, ഷൗക്കത്തലി.ഇ കെ., ജസീല, വിവേക് പ്രസംഗിച്ചു.തുടർന്ന് പ്രസംഗം, ദേശഭക്തിഗാനം, പതിപ്പു നിർമ്മാണം എന്നിവയിൽ വിദ്യാർത്ഥികൾക്ക് മത്സരം നടന്നു. രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു.