NADAMMELPOYIL NEWS
JANUARY 25/22

താമരശ്ശേരി: ഡൊക്ടർമാരും ജീവനക്കാരും കോവിഡ് ബാധിച്ച് അവധിയിലായതോടെ താമരശ്ശേരി താലൂക്ക്​ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. മൂന്ന് ഡോക്ടര്‍മാരും ഏഴ് നഴ്സിങ് ഓഫിസര്‍മാരു മടക്കം 30 ജീവനക്കാരാണ്​ കോവിഡ് ബാധിച്ച് ഇപ്പോള്‍ അവധിയില്‍ ഉള്ളത്. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ ദൈനം ദിന പ്രവത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയില്‍ ദിവസേന 1300ഓളംരോഗികളാണ്ചികിത്സതേടി എത്തുന്നത് . വയനാട് ജില്ലയിലെ വൈത്തിരി താലൂക്കാശുപത്രിക്കും കോഴിക്കോട് മെഡിക്കൽ കോളജിനും ഇടക്ക്​ രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയാണ് താമരശ്ശേരി താലൂക്കാശുപത്രി. മാസം 150 ഓളം പ്രസവ കേസുകളും ദിവസേന 58 ഡയാലിസിസും ആശുപത്രിയില്‍ നടക്കുന്നുണ്ട് . ഇത് കൂടാതെ കോവിഡ് പ്രതിരോധ കുത്തിവെപ്പും കോവിഡ് രോഗനിർണയ പരിശോധനയും നടക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണവും ദിനം പ്രതി കൂടുന്നു . ദിവസേന 30ഓളം കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഈ സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കി . ഇ – സഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തണമെന്നും 24 മണിക്കൂറും ഡോക്ടര്‍ മാരുടെ സേവനം ഇതില്‍ ലഭ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *