NADAMMELPOYIL NEWS
JANUARY 25/22

കൊച്ചി ദിലീപുമായുള്ള സിനിമയിൽനിന്ന് പിന്മാറിയെന്ന്‌ തന്നെ വിളിച്ച് അറിയിച്ചത് ബാലചന്ദ്രകുമാറാണെന്ന് സംവിധായകൻ റാഫി. ഒരുവർഷംമുമ്പാണ്‌ ഇക്കാര്യം പറഞ്ഞത്‌. കാരണമെന്തെന്ന് പറഞ്ഞിരുന്നില്ലെന്നും റാഫി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ബാലചന്ദ്രകുമാർ സിനിമയുടെ തിരക്കഥ തനിക്ക് നോക്കാൻ നൽകിയിരുന്നു. സിനിമ വൈകുന്നതിൽ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടായി. വൈരാഗ്യമുണ്ടായതായി തോന്നിയിട്ടില്ല. കാർണിവൽ എന്ന കമ്പനിയാണ് സിനിമ നിർമിക്കാനിരുന്നത്. അവർതന്നെ നിർമിക്കുന്ന വേറൊരു സിനിമകൂടിയുണ്ട്. അതിന്റെ തിരക്കഥ ആദ്യം എഴുതാൻ പറഞ്ഞു. അത് മുഴുവൻ ഗ്രാഫിക്സ് വച്ചുള്ള സിനിമയായതിനാൽ ഒരുവർഷത്തോളം പ്രീപ്രൊഡക്‌ഷന്‌ വേണം. അതിനാലാണ് ദിലീപിനെ വച്ചുള്ള ‘പിക് പോക്കറ്റ്’ മാറ്റിവച്ചിട്ട് അതെഴുതാൻ തുടങ്ങിയത്‌. ഈ ചിത്രത്തിൽ നെഗറ്റീവ്‌ കഥാപാത്രമാണ്‌ ദിലീപിന്‌ ചെയ്യാനുണ്ടായിരുന്നത്‌. അതിൽ ദിലീപ്‌ ബുദ്ധിമുട്ട്‌ പറഞ്ഞിരുന്നില്ലെന്നും രസകരമായ കഥയാണിതെന്നും റാഫി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *