മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.

കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. 

ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ഇന്നലെ  രാത്രി 11 മണിയോടെ അപകടത്തിൽപ്പെട്ടത്.

വാഹനം താഴേക്ക് പതിക്കുന്ന ശബ്ദം കേട്ട അയൽവാസികളും എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയിരുന്നു.കാറോടിച്ചിരുന്ന യുവാവിന് പരിക്കില്ലാത്തത് വലിയ ആശ്വാസമായി.

ഒരു ഭാഗം നല്ലതാഴ്ചയും ഏതു സമയവും അപകട സാധ്യതയുള്ള വളവും തിരിവുകളുമുള്ള ഇവിടം റോഡ് പുതുക്കിപ്പണിത ശേഷമുള്ള മറ്റ് ജോലികൾ പുരോഗമിക്കുകയാണ്. വീതി കൂടിയതോടെ വാഹനങ്ങൾക്ക് വേഗത കൂടിയതിനാൽ നിർബന്ധമായും സുരക്ഷാവേലി പോലുള്ള സംവിധാനം ഇവിടം നടപ്പിലാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *