NADAMMELPOYIL NEWS
JANUARY 12/22
കോഴിക്കോട്: സംസ്ഥാനത്ത് പിടിപ്പുകെട്ട പോലീസ് സംവിധാനമെന്ന് കെ.കെ.രമ എംഎല്‍എ. കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ടി.പി. കേസ് പ്രതികളാണ്. ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.
ക്രിമിനലുകൾക്കു സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക് റിസോർട്ടിൽ താമസിക്കാനും ഡിജെ പാർട്ടി നടത്താനും സാഹചര്യം കേരളത്തിൽ എങ്ങനെ ഉണ്ടാകുന്നു.
ഇവിടെ പോലീസ്, ഇന്റലിജൻസ് സംവിധാനം ഇല്ലേ? ഇത്തരത്തിൽ ക്രിമിനലുകളെ വളരാൻ അനുവദിക്കുന്നതുകൊണ്ടാണ് കേരളത്തിൽ അടിക്കടി കൊലപാതകങ്ങളും മറ്റും ഉണ്ടാകുന്നതെന്നും രമ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.