NADAMMELPOYIL NEWS
JANUARY 08/22
ബംഗളൂരു: ബംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ഫാസിൽ, കൊച്ചി ശിൽപ എന്നിവരാണ് മരിച്ച മലയാളികൾ. ഇവർ ഐടി ജീവനക്കാരാണ്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും നൈസ് റോഡിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.
കേരള രജിസ്ട്രേഷനുള്ള വാഗണര്‍ കാര്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.