NADAMMELPOYIL NEWS
JANUARY 04/22
കൊടുവള്ളി: അന്തരിച്ച ഗായകൻ ചെലവൂർ കെ.സി.അബൂബക്കർ മാപ്പിളപ്പാട്ട് ആലാപന രംഗത്ത് വ്യത്യസ്ഥത പുലർത്തിയ കലാകാരനായിരുന്നുവെന്ന് പ്രശസ്തഗാനരചയിതാവ് ഹസൻ നെടിയനാട് അഭിപ്രായപ്പെട്ടു.
ഇശൽ മാലാ കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുള്ള ചേളാരി അധ്യക്ഷം വഹിച്ചു. സി.വി.എ.കുട്ടി ചെറുവാടി, ഇബ്രാഹിം മലയിൽ, അഷ്റഫ് വാവാട്, മുഹമ്മദ് അപ്പ മണ്ണിൽ, അബ്ദുറഹിമാൻ പന്നൂർ,ശൗക്കത്തലി മാസ്റ്റർ ഒാമശ്ശേരി, പ്രസംഗിച്ചു.
തുടർന്ന് കെ.സി.രചിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.