NADAMMELPOYIL NEWS
JANUARY 04/22
കൊടുവള്ളി; ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായിമൈത്രി സംഗമവും കവിയരങ്ങും സംഘടിപ്പിച്ചു.ഗാനരചയിതാവ് ബി.ടി. കുഞ്ഞു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു. ബബിത അത്തോളി, വി.പി.മുജീബ് റഹ്മാൻ, എം.ടി. സൈഫുന്നിസ, ഷമീന ഇഖ്ബാൽ, ഫിദ, നദീറ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.
ശൗക്കത്തലി മാസ്റ്റർ ഓമശ്ശേരി സ്വാഗതവും മുഹമ്മദ് അപ്പമണ്ണിൽ(കൊടുവള്ളി) നന്ദിയും പറഞ്ഞു. തുടർന്ന് റഹീന കൊളത്തറയും സംഘവും അവതരിപ്പിച്ച ഗാനോപഹാരവും നടന്നു.