NADAMMELPOYIL NEWS
JANUARY 02/22
കോഴിക്കോട്: മിശ്രവിവാഹവും ലിവിംഗ് ടു ഗെതറും സാര്‍വത്രികമാക്കുന്നത് മതരഹിത തലമുറയെ സൃഷ്ടിച്ചെടിക്കാനുള്ള കമ്മ്യൂണിസ്റ്റ്- യുക്തിവാദികളുടെ ബോധപൂര്‍വ ശ്രമമാണെന്ന് ഇ.കെ സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
മതരഹിത തലമുറയെ സൃഷ്ടിച്ചെടിക്കാനുള്ള കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഭരണകര്‍ത്താക്കളെന്ന നിലയില്‍ സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും മതനിരാസം വളര്‍ത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്നും ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.
ലോകത്ത് കമ്മ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടുന്നതാണെന്നും കേരള മുസ്ലിങ്ങളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ കമ്മ്യൂണിസം പിറവിയെടുക്കുന്നതിനു മുന്‍പേ അതിന്റെ ഭവിഷ്യത്തുകള്‍ സംബന്ധിച്ച് സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ടെന്നും ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.