NADAMMELPOYIL NEWS
JANUARY 02/22
കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് കാറ്റഗറി നമ്പർ 85/2020, 86/2020, 87/2020, 88/2020, 163/2020, 164/2020, 165/2020, 166/2020 എൻസിഎ ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി, പട്ടികവർഗം, എസ്‌സിസിസി, ധീവര, ഹിന്ദുനാടാർ സർക്കാർ, ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ കാറ്റഗറി നമ്പർ 486/2020 നഴ്സ് ഗ്രേഡ് 2 , കേരള സെറാമിക്സ് ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 84/2021), കേരള സെറാമിക്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 349/2020 ഇലക്ട്രീഷ്യൻ ഗ്രേഡ് 2 എൻസിഎ ഈഴവ/തിയ്യ/ബില്ലവ, കേരള സംസ്ഥാന ബാംബു കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 13/2021 ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് 2 , കേരള സംസ്ഥാന കയർ കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 503/2020, 171/2019 എൽഡി ക്ലർക്ക് എൻസിഎ ഒബിസി, മുസ്ലീം, പത്തനംതിട്ട ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 91/2021 ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികവർഗം വിമുക്തഭടൻമാർ മാത്രം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 150/2021 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി എൻസിഎ എസ്ഐയുസി നാടാർ, കാറ്റഗറി നമ്പർ 348/2020 കെഎസ്എഫ്ഡിസിയിൽ റെക്കോർഡിങ് അസിസ്റ്റന്റ് എൻസിഎ ഈഴവ/തിയ്യ/ബില്ലവ, കാറ്റഗറി നമ്പർ 302/2020 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (പട്ടികവർഗം) അഭിമുഖം നടത്തും. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 201/2019 അസിസ്റ്റന്റ് ഗ്രേഡ് 2 (ഫാക്ടറി ക്ലർക്കുമാരിൽനിന്നും തസ്തികമാറ്റം മുഖേന) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കേരള കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 309/2018 സെയിൽസ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), ട്രഷറി വകുപ്പിൽ കാറ്റഗറി നമ്പർ 105/2019 സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസർ/സബ് ട്രഷറി ഓഫീസർ(പട്ടികജാതി/പട്ടികവർഗം) അർഹതാപട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷാ സമയക്രമത്തില്‍ മാറ്റം 2021 ഡിസംബര്‍ 31 ന് നടക്കുന്ന കാറ്റഗറി നമ്പര്‍ 103/2019, 104/2019 തുടങ്ങിയവ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയക്രമം പകൽ 1.30 മുതല്‍ 3.15വരെ 2.30 മുതല്‍ 4.15വരെ എന്നതിലേക്ക് മാറ്റി . തിരുത്തല്‍ വിജ്ഞാപനം അപേക്ഷിക്കാം 2020 ഡിസംബർ 15ന്റെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ്റ്റേറ്റ്ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 345/2020 ഡ്രൈവര്‍ ഗ്രേഡ് 2/ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ വിജ്ഞാപനത്തിന് 2021 ഡിസംബർ 28ലെ അസാധാരണ ഗസറ്റില്‍ തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത തിരുത്തല്‍ വിജ്ഞാപനത്തിന് അനുസൃതമായി യോഗ്യതയുള്ളവർക്ക് 2022 ജനുവരി 17 അര്‍ധരാത്രി വരെ അപേക്ഷിക്കാനുള്ള സൗകര്യം ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലിലുണ്ട്. അഭിമുഖം കണ്ണൂര്‍ ജില്ലയില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 260/2020 ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിമുക്തഭടന്മാരായ പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍നിന്നു മാത്രം) തസ്തികയിലേക്ക് 2022 ജനുവരി അഞ്ചിന് പിഎസ്‌സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. രാവിലെ 7.30ന് ഹാജരാകണം. എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 281/2019 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംസ്കൃതം (സാഹിത്യ) 2022 ജനുവരി ആറിന് പകൽ 1.30 മുതല്‍ നാലുവരെ എഴുത്തുപരീക്ഷ നടത്തും. ഒഎംആര്‍ ജലഗതാഗത വകുപ്പ്, മ്യൂസിയം/മൃഗശാല വകുപ്പില്‍ കാര്‍പ്പന്റര്‍, മൃഗസംരക്ഷണ വകുപ്പില്‍ കാര്‍പ്പന്റര്‍/കാര്‍പ്പന്റര്‍ കം പാക്കര്‍ (കാറ്റഗറി നമ്പര്‍ 317/2019, 505/2019, 71/2020) തസ്തികകളിലേക്ക് 2022 ജനുവരി എട്ടിന് പകൽ 1.30 മുതല്‍ 3.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. വകുപ്പുതല വാചാപരീക്ഷ 2021 ജനുവരി/ജൂലൈയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള വാചാപരീക്ഷയ്ക്കായി ((Viva-Voce for Visually Impaired)) സാധുവായ അപേക്ഷ സമര്‍പ്പിച്ച തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി 2022 ജനുവരി 5 ന് രാവിലെ 11 നും 6 ന് രാവിലെ 9.30 നും പിഎസ്‌സി ആസ്ഥാന ഓഫീസിലും എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി എറണാകുളം പിഎസ്‌സി മേഖലാ ഓഫീസില്‍ 2022 ജനുവരി 27 ന് രാവിലെ 9.30 നും കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കായി കോഴിക്കോട് പിഎസ്‌സി മേഖലാ ഓഫീസിലും 2022 ജനുവരി 12, 13 തിയതികളില്‍ രാവിലെ 9.30 നും വാചാ പരീക്ഷനടത്തും. 2022 ജനുവരി ഒന്നിനകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും ജനുവരി എട്ടിനകം മെമ്മോ ലഭിക്കാത്ത കോഴിക്കോട് മേഖലയിലെ അപേക്ഷകരും ജനുവരി 22 നകം മെമ്മോ ലഭിക്കാത്ത എറണാകുളം മേഖലയിലെ അപേക്ഷകരും വകുപ്പുതല ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം. ഫോൺ: 0471 2546303. വകുപ്പുതല പരീക്ഷാ വിജ്ഞാപനം ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയര്‍ മെമ്പര്‍മാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ വിജ്ഞാപനം (ഡിസംബര്‍ 2021) പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 27 രാത്രി 12 വരെ