NADAMMELPOYIL NEWS
August 09/2021
കൊല്ലം; വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ ക്വട്ടേഷൻ നൽകി ആക്രമിച്ച സംഭവത്തിൽ യുവതി അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയാണ് യുവാവിനെതിരെ ക്വട്ടേഷൻ നൽകിയത്. യുവതിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ ക്രൂരമായി ആക്രമിച്ച വർക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തിൽ അരുൺ, കുന്നത്തുവിള വീട്ടിൽ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.
വർക്കല സ്വദേശിയായ ചിഞ്ചു റാണി എന്ന് വിളിക്കുന്ന ലിൻസി ലോറൻസ് (30) ആണ് ക്വട്ടേഷൻ നൽകിയത്. സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തു വരുന്ന യുവാവുമായി യുവതിക്ക് രണ്ട് വർഷത്തിലധികമായി അടുപ്പമുണ്ട്. യുവാവിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും യുവതി ചെയ്തു നൽകി. ഇയാൾ പലതവണയായി ചിഞ്ചുവിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ അടുപ്പം വിവാഹത്തിലേക്ക് അവസാനിക്കാൻ ആഗ്രഹിച്ച യുവതി, തന്നെ വിവാഹം കഴിക്കാൻ യുവാവിനോട് ആവശ്യപ്പെട്ടു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ചിഞ്ചു റാണി.
എന്നാൽ, അതുവരെയുണ്ടായിരുന്ന അടുപ്പം പോലും പിന്നീട് യുവാവ് ചിഞ്ചുവിനോട് കാണിച്ചില്ലെന്നാണ് പരാതി. യുവാവിനോട് ലിൻസി വിവാഹം കഴിക്കാൻ ആവിശ്യപെട്ടപ്പോൾ ഇയാൾ പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമായത്. ഇതോടെ, ഇയാളെ മർദ്ദിച്ച് അവശനാക്കണമെന്ന് യുവതി പദ്ധതി ഇട്ടു. യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ ലിൻസിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെയാണ് പോലീസ് ഇപ്പോൾ പിടി കൂടിയിരിക്കുന്നത്.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______