NADAMMELPOYIL NEWS
August 07/2021
കൽപ്പറ്റ (വയനാട്); കണിയാമ്പറ്റ ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.
മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (17) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാർഥി താഴ്ന്ന് പോകുകയായിരുന്നു.
ഉടൻ കമ്പളക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______