NADAMMELPOYIL NEWS
August 07/2021
കോഴിക്കോട് ദീർഘകാലം കാലിക്കറ്റ് ഗേൾസിൽ ഒപ്പന പരിശീലകൻ ആയിരുന്ന, പുതിയ തലമുറയിലെ ഒപ്പന പരിശീലകർക്ക് ഗുരു കൂടിയായ ഒപ്പന മുഹമ്മദലി മാസ്റ്റർ ഇന്ന് രാവിലെ (07/08/21)കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.
ഒപ്പനയെന്ന കലാ രൂപത്തെ ജനകീയമാക്കുന്നതിൽ ഏറെ പങ്കു വഹിക്കുകയും,കോഴിക്കോടിന് തുടർച്ചയായി പത്തോളം തവണകൾ ഒന്നാം സ്ഥാനം കരസ്ഥമാകുവാൻ കാരണക്കാരനാവുകയും ചെയ്ത പരിശീലകനായിരുന്നു മുഹമ്മദലി മാസ്റ്റർ.
2018ൽ വൈദ്യർ അക്കാദമി നാദാപുരം ഉപകേന്ദ്രം ആരംഭിച്ചപ്പോൾ 3 വർഷം മാപ്പിളപ്പാട്ട് കോഴ്സ് അധ്യാപകനായിരുന്നമുഹമ്മദലി മാസ്റ്റർ കൊണ്ടോട്ടിയിലും ക്ലാസെടുത്തിരുന്നു.
ഗായകനും സംഗീത സംവിധായകനുമായിരുന്ന മസ്റ്റർ കോഴിക്കോടിൻെറ അഭിമാനം തന്നെ ആയിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ജീവിത പ്രയാസങ്ങൾക്കിടയിലും കലയെ ഉപാസിച്ച് കടന്നു പോയ കലാകാരനായിരുന്നു ഒപ്പന മാസ്റ്റർ എന്ന മുഹമ്മദലി മാസ്റ്റർ.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______